തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.പി.എം നേതാവ് എം. വിജയകുമാര്‍(65) മത്സരിക്കും.പാര്‍ട്ടിയുടെ ജില്ലയിലെ മുതിര്‍ന്ന നേതാവും അരുവിക്കര മണ്ഡലത്തില്‍ തന്നെയുള്ള വോട്ടര്‍ എന്നീ പരിഗണനകളാണ് വിജയകുമാറിന് അനുകൂലമായത്.
ഇന്നു ചേര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റാണ് വിജയകുമാറിന്റെ പേര് നിര്‍ദേശിച്ചത്. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഇത് അംഗീകരിക്കും.
1987, 1991, 1996 വര്‍ഷങ്ങളില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പത്താം നിയമസഭയില്‍ സ്പീക്കറായും 1996ലെ എല്‍.ഡി.എഫ് സര്‍ക്കാരില്‍ നിയമ, കായിക, യുവജന ക്ഷേമ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നിവയിലൂടെ പാര്‍ട്ടി സംസ്ഥാന നേതൃനിരയിലേക്ക് ഉയര്‍ന്ന വിജയകുമാര്‍ നിയമബിരുദധാരിയാണ്. ഇപ്പോൾ പാറ്റൂരിൽ താമസിക്കുന്ന വിജയകുമാർ ജനിച്ചത് നെടുമാങ്ങടാണ്.