NEWS08/05/2015

സൽമാന് ജാമ്യം;ഇനി അഭിനയം

ayyo news service

മുംബൈ: മദ്യപിച്ചു വാഹനമോടിച്ച് നടപ്പാതയില്‍ ഉറങ്ങിക്കിടന്നവരെ ഇടിച്ചുതെറിപ്പിച്ച് ഒരാളുടെ മരണത്തിനിടയാക്കിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ശിക്ഷ മുംബൈ ഹൈക്കോടതി മരവിപ്പിച്ചു. മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പടെ സല്‍മാനെതിരെ ചുമത്തിയ എട്ട് കുറ്റങ്ങളും അംഗീകരിച്ച് സെഷന്‍സ് കോടതി വിധിച്ച അഞ്ച് വര്‍ഷം തടവ് ശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്. ശിക്ഷ മരവിപ്പിച്ചതോടൊപ്പം സല്‍മാന് ജാമ്യവും അനുവദിച്ചിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഇനി വിശദമായ വാദം കേള്‍ക്കും. അപ്പീലില്‍ തീരുമാനം വരുുംവരെയാണ് ജാമ്യം അനുവദിച്ചത്.

ജാമ്യം നല്‍കിയാല്‍ ഒളിവില്‍ പോകില്ല എന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ജാമ്യം ലഭിച്ചതോടെ ഇപ്പോള്‍ അഭിനയിച്ചുവരുന്ന സിനിമകളുടെ ഷൂട്ടിങ്ങില്‍ മുഴുകാന്‍ സല്‍മാന് കഴിയും. ഹൈക്കോടതിയിലേക്ക് പോകാതെ സല്‍മാന്‍ സ്വന്തം വസതിയിലിരുന്നാണ് വിവരം അറിഞ്ഞത്.

Views: 1397
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024