തൃശ്ശൂര്‍: നഗരമധ്യത്തിലെ എ.ടി.എമ്മില്‍നിന്ന് 26 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ആറ് പ്രതികള്‍ പിടിയിലായി. ചേര്‍പ്പ് സ്വദേശിയായ നിഖില്‍രാജാണ് കേസിലെ പ്രധാന പ്രതി. രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. നഷ്ടപ്പെട്ട പണവും കണ്ടെടുത്തതായാണ് സൂചന.
മാസത്തിലൊരിക്കല്‍ അധികൃതര്‍ മാറ്റുന്ന കോഡ് ഉപയോഗിച്ചാണ് തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനും ശക്തന്‍
സ്റ്റാന്‍ഡിനുമിടയ്ക്ക് വെളിയന്നൂരിലുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മിൽ സപ്തംബര്‍ രണ്ടിന് മോഷണം നടത്തിയത്.
കവര്‍ച്ച നടന്ന എസ്.ബി.ഐ. എ.ടി.എമ്മിന്റെ രഹസ്യ കോഡ് കൈമാറിയത് പന്ത്രണ്ടു പേര്‍ക്കാണെന്ന് വ്യക്തമായതോടെ ആ വഴിക്ക് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികളുടെ അറസ്റ്റ് ശനിയാഴ്ച രേഖപ്പെടുത്തും.