തിരുവനന്തപുരം:തോട്ടം തൊഴിലാളികൾക്ക് ആപ്പിന്റെ പിന്തുണ. ഇന്നലെ തോട്ടം തൊഴിലാളികളുടെ കൂലിവര്ധന സംബന്ധിച്ച് മന്ത്രിയുമായി ചര്ച്ച നടക്കുമ്പോൾ തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ചു അപ്പ് പ്രവർത്തകർ സെക്രട്ടേറിയേറ്റിന് മുന്നിൽ ഒത്തുകൂടി മണിക്കൂറുകൾ മുദ്രാവാക്യം മുഴക്കി. തൊഴിലാളികളുടെ ബോനുസ് 20 ശതമാനം ആക്കുക ,കൂലി 500 ആക്കുക, മക്കളുടെ വിദ്യാഭ്യാസം സാധ്യമാക്കുക , അവരടിമകളല്ല എന്നീ പ്ലക്കാർഡുകളും ചൂലുമേന്തിയായിരുന്നു പാര്ടിയുടെ പിന്തുണ പ്രഖ്യാപനം.
അതേസമയം, ഇന്നലെ നടന്ന ചര്ച്ച വിജയം കണ്ടില്ല 29 നു വീണ്ടും ചര്ച്ച നടത്തും. 28 മുതൽ അനിശ്ചിതകാല സമരം നടത്താൻ രാഷ്ടീയ തൊഴിലാളി സംഘടനകൾ തീരുമാനിച്ചിരിക്കുകയാണ്.