കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായരെ ആദ്യം അറിയുന്നതു മാധ്യമങ്ങള്‍ വഴിയാണ്. താന്‍ സരിതയെ നേരില്‍ കണ്ടിട്ടില്ല. 513 തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് മുന്‍ എംഎല്‍എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി സോളാര്‍ അന്വേഷണ കമ്മീഷന്‍ ജസ്റ്റീസ് ജി. ശിവരാജന്‍ മുമ്പാകെ മൊഴി നല്‍കി.
പൊതുപ്രവര്‍ത്തകനെന്ന നിലയിലാണു സരിതയുമായി സംസാരിച്ചത്. ഇവയില്‍ ചുരുക്കം ചില കോളുകള്‍ മാത്രമാണു താന്‍ അങ്ങോട്ടു വിളിച്ചു സംസാരിച്ചിട്ടുള്ളത്. ഇതു പലപ്രാവശ്യം താന്‍ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. പത്ര-ദൃശ്യമാധ്യമങ്ങളിലും മറ്റും സരിതയെ അപമാനിക്കുന്നവിധം നേതാക്കള്‍ പ്രസ്താവന നടത്തുമ്പോള്‍ നേതാക്കളെ പ്രസ്താവനകളില്‍നിന്നു പിന്തിരിപ്പിക്കണമെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടാണു സരിത വിളിച്ചത്. എന്നാല്‍, നിയമവിരുദ്ധമായി ഒരു കാര്യത്തിലും സരിതയെ സഹായിച്ചിട്ടില്ലെന്നും തമ്പാനൂര്‍ രവി പറഞ്ഞു.
2015 മേയ് 16 മുതല്‍ 2016 ജനുവരി വരെ സരിത തമ്പാനൂര്‍ രവിയുമായി
സംസാരിച്ചതിന്റെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ കമ്മീഷന്‍ കാണിച്ചതിനു ശേഷമാണു
തമ്പാനൂര്‍ രവി ഇക്കാര്യം വെളിപ്പെടുത്തിയത്.