തിരുവനന്തപുരം: പ്ലസ് ഒന്നിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക.പി ജി വിദ്യാർഥികൾക്ക് റിസർച് ചെയ്യാനുള്ള കൂടുതൽ അവസരങ്ങൾ ഒരുക്കുക. സ്റ്റുഡന്റ്സ് പോലീസ് ഹയർ സെക്കണ്ടറി തലത്തിലേക്ക് വ്യാപിപിക്കുക. സര്ക്കാര് കോളേജുകളിൽ ഹോണേര്സ് ഡിഗ്രി കൂടുതൽ അനുവദിക്കുക. പാഠപുസ്തക അച്ചടിയും വിതരണവും വൈകിയതിന്റെ കാരണക്കാരായ ഉദ്യോഗസ്ഥര്ക്കെതിരെ നടപടിയെടുക്കുക. തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചു എം എസ് എഫ് സെക്രട്ടറിയേറ്റ് മാര്ച്ച് നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് മാര്ച്ച് ഉദ്ഘാടനം ചെയ്തു.
