തിരുവനന്തപുരം:ഇന്നലെ കനകക്കുന്നിൽ നടന്ന സംസ്ഥാന ഓണാഘോഷ ഉദ്ഘാടന ചടങ്ങിൽ ഇടതു മന്ത്രി-എം എൽ എ മാർക്കൊപ്പം വേദി പങ്കിടേണ്ട കോൺഗ്രസ്-ബിജെപി എം എൽ എ,എംപി മാരുടെ അസാനിധ്യം ശ്രദ്ധിക്കപ്പെട്ടു. കോൺഗ്രസ് നേതാക്കളായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ശശിതരൂർ എം പി,.കെ മുരളീധരൻ എം എൽ എ, മുതിർന്ന ബി ജെ പി നേതാവായ ഒ. രാജഗോപാൽ എം എൽ എ, സുരേഷ് ഗോപി എം പി എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നിന്നും വിട്ടുനിന്നത്.
ചടങ്ങിൽ സ്വാഗതം പറഞ്ഞ ഐ ബി സതീഷ് എം എൽ എ ഇവരുടെ പേരുകൾ പറഞ്ഞു എത്തിച്ചേരുമെന്ന് സ്വാഗതം ആശംസിച്ചപ്പോൾ ഒരുമയുടെ ഉത്സവമായ ഓണാഘോഷ ചടങ്ങിൽ രാഷ്ടീയത്തിനു അതീതമായ ഒരൊത്തുചേരൽ ഏവരും പ്രതീക്ഷിച്ചിരുന്നു. പക്ഷെ, ചടങ്ങ് അവസാനിക്കുന്നത് വരെ ആരും എത്തിയില്ല. ഇനി നേതാക്കൾ മനപ്പൂർവം വിട്ടു നിന്നതാണോ മറ്റു ഏതെങ്കിലും കാരണം കൊണ്ട് പങ്കെടുക്കാത്തതാണോ എന്നറിയില്ല.