ചലച്ചിത്ര ജീവിതം അവഗണനയും തിരസ്‌കാരവും നിറഞ്ഞത് : കെ.പി.കുമാരന്‍
ayyo news service
തിരുവനന്തപുരം: 'ഗ്രാമവൃക്ഷത്തിലെ കുയിലി'ലൂടെ ആശാനെ മഹാകവി എന്നതിനപ്പുറമുളള സാമൂഹ്യ പരിഷ്‌ക്കര്‍ത്താവിനെയും പച്ചമനുഷ്യനെയും അവതരിപ്പിക്കുകയാണ്. അവഗണനയും തിരസ്‌കാരവും നിറഞ്ഞതാണ് അരനൂറ്റാണ്ടിലെ തന്റെ ചലച്ചിത്ര ജീവിതം. എണ്‍പത് പിന്നിട്ട താന്‍ കുമാരനാശാനെ പറ്റി ഇതുവരെ ആരും പറയാത്ത ജീവിതകഥ
ഫീച്ചര്‍ ഫിലിമാക്കിയത് അവഗണനയ്ക്ക് മുന്നില്‍ തോല്‍ക്കാന്‍
മനസ്സിലാത്തതുകൊണ്ടാണ്. ചലച്ചിത്രകാരന്‍ കെ.പി.കുമാരന്‍ പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിംഗ് കോഴ്‌സിലെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
1974ല്‍ പുറത്തുവന്ന 'അതിഥി'യെ നവസിനിമയായി അന്നത്തെ തലമുറ അംഗീകരിച്ചു. എന്നാല്‍ അവാര്‍ഡ് കമ്മിറ്റി പാടേ അവഗണിച്ചു. പില്‍ക്കാലത്തും ദുരാനുഭവം പല വിധത്തില്‍ നേരിട്ടു. നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ആ സര്‍ക്കാരിന്റെ നേട്ടത്തെപ്പറ്റി 'ഒരു ചുവട് മുന്നോട്ട് ' എന്ന ഡോക്യുമെന്ററി നിര്‍മ്മിച്ചു. ദേവരാജന്‍ മാസ്റ്ററുടെ സംഗീതമായിരുന്നു. ആ ചിത്രം കണ്ട നായനാര്‍ ഏറെ തൃപ്തി പ്രകടി്പ്പിച്ചു. എന്നാല്‍ അത് ആളുകളെ കാണിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പിന്നീട് അതിന്റെ പ്രിന്റു പോലും കാണാതായി. ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍, ഭാവിയില്‍ ഉണ്ടാകാന്‍ ഇടയുളള തിരിച്ചടികളെ നേരിടാനുളള മാനസിക തറയൊരുക്കം നടത്തണം.
നല്ല ചലച്ചിത്രകാരനാകണമെങ്കില്‍ നല്ല വായനക്കാരനാകണം. ഭാഷ പഠിച്ചതുകൊണ്ട് എല്ലാവരും കവിയാകില്ല. മോട്ടോര്‍ബൈക്ക് പഠിച്ചതുകൊണ്ടു എല്ലാവര്‍ക്കും മരണക്കിണറില്‍ ബൈക്ക് ഓടിക്കാനാവില്ല. അതുപോലെ മറ്റൊരു വിധത്തില്‍, സര്‍ഗ്ഗവൈദഗ്ധ്യം ചലച്ചിത്രകാരനാകാന്‍ ആവശ്യമാണെന്ന് കെ.പി.കുമാരന്‍ പറഞ്ഞു.
കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററില്‍ നടന്ന ഉദ്ഘാടനപരിപാടിയില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷനായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ.എം.ശങ്കര്‍ സ്വാഗതവും കോഴ്‌സ് കോഓര്‍ഡിനേറ്റര്‍ ടി.ആര്‍.അജയകുമാര്‍ നന്ദിയും രേഖപ്പെടുത്തി. കൊറോണ സംബന്ധിച്ച സര്‍ക്കാര്‍ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ ഒന്നു മുതലായിരിക്കും ക്ലാസ് ആരംഭിക്കുക.