NEWS04/10/2016

അരക്കോടി അപഹരിച്ച അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ayyo news service
തിരുവനന്തപുരം:തിരുവല്ലം സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ സാമ്പത്തിക ക്രമകേടുകള്‍ നടത്തി 50 ലക്ഷം രൂപ അപഹരിച്ച സബ് രജിസ്ട്രാര്‍മാരായ കെ.ലതാകുമാരി, ബാലകൃഷ്ണന്‍, ഓഫീസ് അറ്റന്‍ഡന്റുമാരായ കെ.മല്ലിക, എസ്.റ്റി.അനില്‍കുമാര്‍, ബിനു എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പ് മന്ത്രി ജി.സുധാകരന്റെ നിര്‍ദ്ദേശാനുസരണമാണ് നടപടി. 2016 മെയ് മാസം മുതല്‍ ട്രഷറിയില്‍ അടയ്ക്കുന്ന തുകയില്‍ കുറവ് വന്നിട്ടുണ്ട്. സ്റ്റേറ്റ് ബാങ്കിന്റെ വ്യാജസീല്‍ ഉപയോഗിച്ച് കളള ചെല്ലാന്‍ തയ്യാറാക്കിയായിരുന്നു തട്ടിപ്പ്. ഓഫീസില്‍ ചായ കൊണ്ടുകൊടുക്കുന്ന വിഷ്ണു എന്നയാളിന്റെ കൈവശമാണ് കുറെനാളായി ട്രഷറിയില്‍ അടയ്‌ക്കേണ്ട പണം കൊടുത്തു വിടുന്നതെന്നും ഇയാളും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്നുമാണ് സംശയം. മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു വരുന്നു.
 


Views: 1419
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024