ഇസ്താംബൂള്‍: ഇന്ത്യയിലെ നളന്ദ യുനെസ്‌കോ ലോക പൈതൃകപ്പട്ടികയില്‍ ഇടം പിടിച്ചു . യുനെസ്‌കോയുടെ കീഴിലുള്ള വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റിയാണ് നളന്ദയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇസ്താംബൂളില്‍ നടക്കുന്ന, കമ്മിറ്റിയുടെ 40-ാംസെഷനിലാണ് ഇന്ത്യ ,ചൈന, ഇറാന്‍, സ്‌പെയിന്‍, ഗ്രീസ,് തുര്‍ക്കി, ബ്രിട്ടന്‍, മൈക്രോനേഷ്യ,എന്നിവിടങ്ങളില്‍ നിന്നുള്ള പുതിയ ഒന്‍പത് സ്ഥലങ്ങള്‍ ഇടം നേടിയത്. ഞായറാഴ്ച വരെ നീളുന്ന സെഷനില്‍ 18 പൈതൃക സ്ഥലങ്ങളുടെ നോമിനേഷനുകള്‍ കൂടി കമ്മിറ്റി പരിശോധിക്കും.