തിരുവനന്തപുരം:സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ ആഭ്യന്തരവകുപ്പ് തുടരന്വേഷണം പ്രഖ്യാപിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി എസ്.ആനന്ദകൃഷ്ണന്‍ മേല്‍നോട്ടം വഹിക്കും. ക്രൈംബ്രാഞ്ച് എസ്പി കെ.മധുവിനാണ് അന്വേഷണ ചുമതല. പുതിയ തെളിവുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് തുടരന്വേഷണം പ്രഖ്യാപിക്കുന്നതെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് കേസ് അവസാനിപ്പിക്കുന്നതായി ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞിരുന്നു. തുടരന്വേഷണം നടക്കട്ടെ. ആരെയും മുന്‍കൂട്ടി കുറ്റക്കാരാക്കുന്നില്ല. തുടരന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും എ.കെ. ആന്റണിയും അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. പൊതു സമൂഹവും മാധ്യമങ്ങളും പുനരന്വേഷണം വേണമെന്ന തരത്തില്‍ ചര്‍ച്ച ചെയ്തു. വെളിപ്പെടുത്തലുകള്‍ പരിശോധിച്ച ക്രൈംബ്രാഞ്ചും പുരന്വേഷണ സാധ്യത അംഗീകരിച്ചെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
2002 ജൂലൈയിലാണ് ആലുവയിലെ അദ്വൈതാശ്രമത്തിന്റെ കടവില്‍ സ്വാമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.