NEWS20/06/2015

വായനോത്സവ സംസ്ഥാനതല ഉദ്ഘാടനം

ayyo news service

തിരുവനന്തപുരം: പി.എന്‍.പണിക്കര്‍ അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വായനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്  രാവിലെ സെനറ്റ്ഹാളില്‍ പി.ജെ.കുര്യന്‍ എം.പി.  ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അധ്യക്ഷനായ ചടങ്ങില്‍, നടന്‍ മമ്മൂട്ടി വായനാദിനസന്ദേശം നല്കി. പന്ന്യന്‍ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രഭാവര്‍മ്മ പി.എന്‍.പണിക്കര്‍ അനുസ്മരണം നടത്തി.ഐ.&പി.ആര്‍.ഡി. ഡയറക്ടര്‍ മിനി ആന്റണി വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .

ചടങ്ങില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തില്‍ അധ്യാപകരെ ആദരിച്ചു. ഐ.ടി.വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്‍ ഇസാക്ഷരതാ സന്ദേശം നല്കി. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് ഗുരുവന്ദനം നടത്തി.  എൻ. ബാലഗോപാൽ,വി.മുരളീധരന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ജൂണ്‍ 25 വരെ നീണ്ടുനില്‍ക്കുന്ന വായനാവാരത്തിന്റെ സന്ദേശം യുവജനനൈപുണി വികസനവും വിജ്ഞാന സമൂഹവും എന്നതാണ്.

ഇന്‍ഫര്‍മേഷന്‍  പബ്ലിക് റിലേഷന്‍സ്, ഐ.ടി., വിദ്യാഭ്യാസം, പഞ്ചായത്ത് വകുപ്പുകളും പി.എന്‍.പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 വിവിധ സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.

Views: 1419
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024