തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗണേശോത്സവ ആഘോഷങ്ങള്‍ആഘോഷങ്ങളുടെ ഉദ്‌ഘാടനം ഇന്ന് (19 ശനിയാഴ്ച) കിഴക്കേക്കോട്ടയില്‍ ദേവസ്വം- സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംസ്ഥാനതല ആഘോഷങ്ങള്‍ ഉദ്ഘാടനം നിർവഹിക്കും. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.ജി. മാധവന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും.
തലസ്ഥാന ജില്ലയില്‍ 1218 കേന്ദ്രങ്ങളിലാണ് ഗണേശ വിഗ്രഹ പ്രതിഷ്ഠ നടക്കുന്നത്. പ്രതിഷ്ഠയ്ക്കായുള്ള ഗണേശ വിഗ്രഹങ്ങള്‍ വിവിധ മേഖലാ കമ്മിറ്റികള്‍ ആറ്റുകാലിലേയും, വെങ്ങാനൂരിലെയും പ്രതിഷ്ഠാ കേന്ദ്രങ്ങളില്‍ നിന്നും ഏറ്റുവാങ്ങി. തുടര്‍ന്ന് വിളംബര ഘോഷയാത്രയായി വിഗ്രഹങ്ങള്‍ പ്രതിഷ്ഠാകേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോയി. മൂന്ന് മുതല്‍ 30 അടിവരെ വലിപ്പമുള്ള വിഗ്രഹങ്ങളാണ് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷ്ഠ നടത്തുന്നത്. വീടുകളില്‍ പൂജ ചെയ്യുന്നതിന് ഒരു അടി വലിപ്പമുള്ള രണ്ട് ലക്ഷം വിഗ്രഹങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഗണപതിയുടെ എട്ട് അവതാരരൂപങ്ങളിലും, 32 വിവിധ രൂപഭാവങ്ങളിലുമുള്ള വിഗ്രഹങ്ങളാണ് പ്രതിഷ്ഠ നടത്തുന്നത്.
ഈ വര്‍ഷം ഗണേശോത്സവത്തോടുനുബന്ധിച്ച് ആഗസ്റ്റ് 24 മുതല്‍ 28 വരെ ശംഖുംമുഖത്ത് സര്‍വ്വ വിഘ്‌ന നിവാരണ യജ്ഞം നടക്കും. ഒരു ലക്ഷത്തി എട്ട് നാളികേരവും, ഹോമദ്രവ്യങ്ങളും യജ്ഞത്തില്‍ ഹോമിക്കും. ഗണേശോത്സവത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടുള്ള സാംസ്‌കാരിക സമ്മേളനവും ഘോഷയാത്രയും ആഗസ്റ്റ് 28 തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും.
ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് നെയ്യാറ്റിന്‍ക സനല്‍, സൂര്യകൃഷ്ണമൂര്‍ത്തി, ഭീമാഗോവിന്ദന്‍, ബാലരാമപുരം ജൂമാമസ്ജിദ് ചീഫ് ഇമാം പാച്ചല്ലൂര്‍ അബ്ദു സലിം മൗലവി, കൊച്ചുതോപ്പ് ഫാത്തിമ മാതാ ചര്‍ച്ച് വികാരി റവ:ഫാദര്‍ ജോയി.സി. മാത്യൂ, നടൻ ദിനേഷ് പണിക്കര്‍, ട്രസ്റ്റ് ഭാരവാഹികളായ ആര്‍. ഗോപിനാഥന്‍ നായര്‍, വട്ടിയൂര്‍ക്കാവ് മധുസൂദനന്‍ നായര്‍, ട്രസ്റ്റ് മുഖ്യ കാര്യദര്‍ശി എം.എസ് ഭുവനചന്ദ്രന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.