NEWS29/01/2017

ട്രസ്റ്റ് റെജിസ്ട്രേഷൻ റദ്ദാക്കി ലോ അക്കാദമി ഗണ്മെന്റ് ഏറ്റെടുക്കണം:സി ദിവാകരൻ

ayyo news service
തിരുവനന്തപുരം:ഇവിടെ കേരളം വിദ്യാര്‍ത്ഥി വര്‍ഗ സമരചരിത്രത്തില്‍ പുതിയ അദ്ധ്യായം ആരംഭിക്കുയാണ്.  ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു എല്ലാ നടപടികളും സ്റ്റേറ്റ് എന്ന് പറയുന്ന ഗവണ്മെന്റിനു വിധേയമാണ്.  ഇവിടെയുള്ള സ്ഥാപങ്ങള്‍ക്കെല്ലാം മുകളിലാണ് സ്റ്റേറ്റ് ഭരണഘടനാ പ്രകാരം. ഗവണ്മെന്റ് ഈ ട്രസ്റ്റ് രെജിസ്റ്റര്‍ചെയ്യാൻ അനുമതികൊടുത്തിട്ടുണ്ടെങ്കില്‍ ഈ ട്രസ്റ്റിന്റെ   റെജിസ്‌ട്രേഷന്‍ റദ്ദാക്കണം.   ഈ കോളേജിന്റെ സമ്പൂര്‍ണമായ ഭരണന സംവിധാനങ്ങള്‍ ഗണ്മെന്റ് ഏറ്റെടുത്ത് സര്‍വകലാശാലയ്ക്ക് കൈമാറണമെന്ന് സി ദിവാകരൻ  എം എൽ എ പറഞ്ഞു.  ലോ അക്കാദമി സമരം ഒത്തുതീർപ്പാക്കുക ലോ അക്കാദമി സർക്കാർ ഏറ്റെടുക്കുക എന്നി ആവിശ്യങ്ങളുമായി  എഐവൈഎഫ് ഇന്നാരംഭിച്ച  ദ്വിദിന സത്യഗ്രഹം പേരൂർക്കടയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവണ്മെന്റിനു ഏറ്റെടുക്കാന്‍ നിയമമുണ്ട്. ഈ കുട്ടികളുടെ ജീവിതം പാഴാക്കരുത്. അവര്‍ നീതിക്കുവേണ്ടിയാണ് സമരം ചെയ്യുന്നത് മാന്യമായി ജീവിക്കാനും  അശ്ലീലത്തിന്റെ അഭിഷേകത്തില്‍ നിന്ന് രക്ഷപ്പെടാനും. അനാവശ്യങ്ങള്‍ പറഞ്ഞു പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍ സുപ്രീം കോടതിയില്‍ നിയമം ഉണ്ട്. ആ നിയമം എന്തുകൊണ്ട് ഇവര്‍ക്ക് ബാധകമല്ല.  ഞാന്‍ ലോ അക്കാദമിയിലെ വിദ്യാർത്ഥികളെ നമിക്കുകയാണ്.  നമ്മുടെ കേരളത്തിലെ  മുഴുവന്‍ ആളുകളെ ഒരേ വേദിയില്‍ കൊണ്ട് വന്നല്ലോ.  ഇവിടെ കക്ഷി രാഷ്ട്രീയമില്ല.  സ്വാര്‍ത്ഥ താല്പര്യങ്ങളില്ല.

കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വമായ എല്‍ഡിഎഫ് ഈ കാര്യത്തില്‍ വളരെ വേഗം, രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാക്കണം.  സര്‍വകലാശാലയ്ക്ക് ഒളിച്ചുകളിക്കാന്‍ ആകില്ല.  വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ട പ്രധാന ആവിശ്യം മാനാജ്‌മെന്റ് മാറുക  എന്നതാണ്. മാനേജ്‌മെന്റ് ഒരാള്‍ മാറിയാല്‍ പോരാ.  അഡ്മിസ്‌നിസ്‌ട്രേഷന്‍ പരിപൂര്‍ണമായും മാറണം. ലാ അക്കാദമിയിലെ ഭരണം പൂര്‍ണമായും സര്‍വകലാശാലയില്‍ നിക്ഷിപ്തമാക്കണം. ഇവിടെ കേരളം വിദ്യാര്‍ത്ഥി വര്‍ഗ സമരചരിത്രത്തില്‍ പുതിയ അദ്ധ്യായം ആരംഭിക്കുയാണ്. 

1967 ലാണ് ഈ സ്ഥാപനത്തിന്‍ന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കുന്നു. അന്നിവിടെ സഖാവ് ഇ എം എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. ആ സര്‍ക്കാരിന്റെ കാലത്തതാണ് പൊതുതാൽപ്പര്യത്തിന്റെപേരിൽ ഒരു വിദ്യാലയം ആരംഭിക്കാന്‍ സര്‍ക്കാരില്‍ നിന്ന് സഹായങ്ങള്‍ വേണമെന്ന ആവിശ്യം ഉയര്‍ന്നു വന്നത്. ആ സഹായങ്ങള്‍ എന്നത്  ഞങ്ങളുടെ നേതാവ് കേരളത്തിന്റെ നേതാവ് 1957  ലെ മന്ത്രിസഭയുടെ സ്രഷ്ടാവായ എം എന്‍  ഈ  സ്ഥാപനത്തിൽ  പാവപ്പെട്ട ആര്‍ക്കെങ്കിലും വിദ്യഭ്യാസം നടത്താനുള്ള സൗകര്യം ഉണ്ടാകുമെങ്കിൽ അതിനു മുന്നോട്ടു വരുന്ന സന്നദ്ധ സംഘടനകൾക്ക് എന്ന നിലയ്ക്ക് അവിടെയുള്ള ഭൂമി നല്‍കുന്ന കാര്യത്തില്‍ ഇടപെട്ടു എന്നുള്ളത് വസ്തുത തന്നെയാണ് അത് ഞങ്ങള്‍ നിഷേധിക്കുന്നില്ല.  അത് ചെയ്തത് സി പി ഐ ആണ് സി പി ഐ യുടെ ആളുകള്‍ തന്നെയാണ് അങ്ങനെ  ഒരുപാട് അപവാദങ്ങള്‍ ഞങ്ങൾ കേട്ടു.  ഈ സ്ഥാപനത്തില്‍ നിന്ന് ആദ്യം പുറത്താക്കപ്പെട്ട ഒരു പാവം വിദ്യാര്‍ത്ഥിയാണ് ഞാൻ.  ഈ അക്കാഡമിയിലെ ഈവനിംഗ് ബാച്ചിലെ രണ്ടാം വര്‍ഷാ വിദ്യാര്‍ത്ഥിയായിരുന്നു.   67-68 ലാണ്. അതെന്റെ ജീവിതത്തിലെ സ്വാകാര്യ ദുഃഖമായി ഇന്നും അവശേഷിക്കുന്നുവെന്ന് കൂട്ടിച്ചേർത്ത സി ദിവാകരൻ

ഒരു കാര്യംകൂടി ഞാന്‍ ഇവുടുത്തെ മാനേജ്‍മെന്റിനെ  ഓര്‍മപ്പെടുത്തുന്നു.  വിദ്യാര്‍ഥി സമരങ്ങളെ കാളിയാക്കരുത്. വിദ്യാര്‍ത്ഥികളെ അപനിമാനിക്കരുത്. വിദ്യാര്‍ത്ഥി സമരങ്ങളെ പരാജയപ്പെടുത്താന്‍ ശ്രമിച്ചാല്‍ വലിയ ഒരു ദുരന്തമായിരിക്കും നിങ്ങളെത്തേടി വരാന്‍ പോകുന്നതെന്നും പറഞ്ഞു.
Views: 1719
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024