തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവാഹനങ്ങളില്‍ പുകവലിനിരോധനം കര്‍ശനമാക്കുന്നു.ഇതിന്റെ ഭാഗമായി ഓട്ടോ, ടാക്‌സി ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ നിയമവിധേയമാക്കാന്‍ തീരുമാനിച്ചു. എല്ലാ പൊതുവാഹനങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇത് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് പരിശോധനാ വേളയില്‍ ഉറപ്പുവരുത്തും.
പുകയില ഉത്പന്നങ്ങളും പരസ്യങ്ങളും വാഹനങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം പരിശോധിക്കണം. പുകവലിനിരോധനം മോട്ടോര്‍വാഹന വകുപ്പ് പരിശോധനയുടെ ഭാഗമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍.ശ്രീലേഖ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് പുകവലിനിരോധനം കൂടുതല്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.