തിരുവനന്തപുരം:മത്സ്യത്തൊഴിലാളികള്‍ കടലില്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ കൂടി വരുന്നസാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മറൈന്‍ ആംബുലന്‍സ് പദ്ധതി നടപ്പിലാക്കുവാന്‍ ആറ് കോടി രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയതായി ഫിഷറീസ് തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു.
പദ്ധതിയ്ക്കായി മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ വാങ്ങും. ഒരു മറൈന്‍ ആംബുലന്‍സിന് 2 കോടി രൂപ വില വരുമെന്നും മന്ത്രി അറിയിച്ചു.