തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 76.20 % പോളിങ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.
വയനാട്ടിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 81.58 % പേരാണ് ഇവിടെ വോട്ടു രേഖപ്പെടുത്തിയത്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിങ് നടന്നത്. ഇവിടെ 69 % പേര്‍ വോട്ടു രേഖപ്പെടുത്തി.
കൊല്ലം (73.67 %), ഇടുക്കി (80.85 %), കോഴിക്കോട് (77.34), കണ്ണൂര്‍ (73.65 %), കാസര്‍കോട് (77.31 %) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിങ് ശതമാനം. 2010ല്‍ 77.33 ശതമാനവും 2005ല്‍ 61.46 ശതമാനവുമായിരുന്നു പോളിങ്.