NEWS13/07/2015

സീനിയര്‍ അത്‌ലിറ്റിക്‌സില്‍ കേരളം കിരീടം നിലനിര്‍ത്തി

ayyo news service
ചെന്നൈ:അവസാന ദിനം ഒരു സ്വര്‍ണവും ഏഴ് വെള്ളിയും ഒരു വെങ്കലവും നേടി കേരളം ദേശീയ സീനിയര്‍ അത്‌ലിറ്റിക്‌സില്‍ കിരീടം നിലനിര്‍ത്തി. 177.5 പോയിന്റാണ് കേരളത്തിന്റെ സമ്പാദ്യം. 146 പോയിന്റ് നേടിയ തമിഴ്‌നാട് രണ്ടാം സ്ഥാനവും 137 പോയിന്റോടെ ഹരിയാണ മൂന്നാമതുമായി.

വനിതകളുടെ 400 മീറ്റര്‍ റിലേയില്‍ ഷര്‍ബാന സിദ്ദിഖ്, ജിസ്‌ന മാത്യു, ആര്‍.അനു, ടിന്റു ലൂക്ക എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്.

പുരുഷന്മാരുടെ പതിനായിരം മീറ്ററില്‍ ടി.ഗോപി (29:57.96 സെ), വനിതകളുടെ 400 മീറ്ററില്‍ ജിസ്‌ന മാത്യു (53.51 സെ), വനിതകളുടെ 100 മീറ്ററില്‍ കെ.വി.സജിത, പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ടിന്റോ മാത്യു, വനിതകളുടെ ഹെപ്റ്റാത്തലണില്‍ ലിക്‌സി ജോസഫ്, വനിതകളുടെ 1500 മീറ്ററില്‍ പി.യു.ചിത്ര, പുരുഷന്മാരുടെ 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ എന്നിവരാണ് കേരളത്തിനുവേണ്ടി വെള്ളി നേടിയത്.

വനിതകളുടെ ഹെപ്റ്റാത്തലണില്‍ നിക്‌സി ജോസഫാണ് വെങ്കലം നേടിയത്.

Views: 1403
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024