ഡോ. ജി. മാധവന്‍ നായര്‍ ഉദ്ഘാടനം നിർവഹിക്കുന്നു
തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒൻപത് ദിവസം നീണ്ടു നില്‍ക്കുന്ന ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് തലസ്ഥാനത്ത് ഭക്തിനിര്‍ഭരമായ തുടക്കം. കിഴക്കേക്കോട്ടയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാനതല ആഘോഷങ്ങളുടെ ഉദ്ഘാടനം ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ നിർവഹിച്ചു. ട്രസ്റ്റ് കണ്‍വീനര്‍ ആര്‍. ഗോപിനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.
ഇതോടൊപ്പം ജില്ലയിലെ 1218 കേന്ദ്രങ്ങളില്‍ ഗണേശ വിഗ്രഹ പ്രതിഷ്ഠാചടങ്ങുകള്‍ നടന്നു. മൂന്നു മുതല്‍ 30 അടിവരെ വലിപ്പമുള്ള വിഗ്രഹങ്ങളാണ് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയത്. ഏകദന്ദന്‍, വികടന്‍, ലംബോദരന്‍ തുടങ്ങി ഗണപതിയുടെ എട്ട് അവതാരരൂപങ്ങളിലും, 32 വിവിധ രൂപഭാവങ്ങളിലുമുള്ള വിഗ്രഹങ്ങളാണ് പ്രതിഷ്ഠ നടത്തിയത്. രണ്ട് ലക്ഷം വീടുകളും ഗണേശപൂജയ്ക്ക് വേദിയാകും.
ഈ വര്‍ഷം ഗണേശോത്സവത്തോടുനുബന്ധിച്ച് ആഗസ്റ്റ് 24 മുതല്‍ 28 വരെ ശംഖുംമുഖത്ത് സര്‍വ്വ വിഘ്‌ന നിവാരണ യജ്ഞം നടക്കും. ഒരു ലക്ഷത്തി എട്ട് നാളികേരവും, ഹോമദ്രവ്യങ്ങളും യജ്ഞത്തില്‍ ഹോമിക്കും. ഗണേശോത്സവ നിമജ്ഞനം നടക്കുന്ന ആഗസ്റ്റ് 28 തിങ്കളാഴ്ച 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മഹായജ്ഞത്തിന് ശംഖുമുഖം വേദിയാകും.
ചിങ്ങമാസത്തിലെ ചതുര്‍ത്ഥി നാളുകളില്‍ ഭൂമിയില്‍ ഗണേശ ഭഗവത് സാന്നിദ്ധ്യം കൂടുതലായി ഉണ്ടാകുമെന്നും ഈ അവസരത്തില്‍ ഗണേശ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് പൂജ ചെയ്താല്‍ ദോഷങ്ങളും തടസ്സങ്ങളും നീക്കി സര്‍വ്വശ്വര്യം ലഭിക്കുമെന്നാണ് വിശ്വാസം.
ദിനേഷ് പണിക്കര്‍, ശ്രീനിവാസന്‍, ട്രസ്റ്റ് ഭാരവാഹികളായ വട്ടിയൂര്‍ക്കാവ് മധുസൂദനന്‍ നായര്‍, ജി. ജയശേഖരന്‍ നായര്‍, ട്രസ്റ്റ് മുഖ്യ കാര്യദര്‍ശി എം.എസ് ഭുവനചന്ദ്രന്‍, കല്ലിയൂര്‍ ശശി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.