കോൺട്രാക്ട്-ക്യാരേജ് വാഹന ഉടമകളുടെ നിരാഹാര സത്യാഗ്രഹ സമരം സെക്രട്ടേറിയറ്റിനു മുന്നിൽ
Rahim Panavoor
ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു. തിരുവനന്തപുരം : കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കേരള നേതൃത്വം നല്‍കുന്ന വാഹന ഉടമകളുടെ 72 മണിക്കൂര്‍ റിലേ സത്യാഗ്രഹം സെക്രട്ടേറിയറ്റിനു മുന്നില്‍ ആരംഭിച്ചു. റോഡ് നികുതി ഒഴിവാക്കുക, വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം നല്‍കുക, അനാവശ്യ ഫൈനുകള്‍ ഒഴിവാക്കുക, നിലവിലെ നിറത്തില്‍ സെപ്തംബര്‍ 30 വരെ വാഹനങ്ങള്‍ സി.എഫ് ചെയ്യാന്‍ സൗകര്യമൊരുക്കുക, ജിപിഎസ് ഘടിപ്പിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കുക, റോഡു നികുതി മാസ തവണകളാക്കുക, കേരള ബാങ്ക് വഴിയുള്ള പുനരധിവാസ ലോണിന് സിബില്‍ സ്‌കോര്‍ സര്‍ക്കാര്‍ 400 ആയി നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യാഗ്രഹ സമരം.
രണ്ടാം ദിവസത്തെ സമരം ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ . ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി. ആര്‍. പ്രതാപന്‍, അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബിനു ജോണ്‍, ജനറല്‍ സെക്രട്ടറി എസ്. പ്രശാന്തന്‍, ട്രഷറര്‍ ഐവര്‍, ബി. ഒ.സി. ഐ വൈസ് പ്രസിഡന്റ് റിജാസ്, രാജു ഗരുഡ, അജയന്‍ കൊല്ലം, സൂര്യബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.