തിരുവനന്തപുരം:നിര്ദ്ദിഷ്ട വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് തൊഴിൽ നഷ്ടപ്പെടുന്ന തങ്ങളെക്കൂടി പാക്കേജിൽ ഉൾപ്പെടുത്തണമെന്നാവിശ്യപ്പെട്ട് മുല്ലൂർ-ചൊവ്വര പ്രദേശത്തെ പരമ്പരാഗത മത്സ്യതൊഴിലാളി കുടുംബം ബിജെപിയുടെ നേതൃത്വത്തില്‍ സേക്രട്ടറിയേറ്റിലേക്ക് ലോംഗ് മാര്ച്ച് നടത്തി. ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ മാര്ച്ച് ഉദ്ഘാടനം ചെയ്തു.

കട്ടമരവും പരമ്പരാഗത മത്സ്യബന്ധന ഉപകരണങ്ങളുമായി സെക്രട്ടറിയേറ്റിനു മുന്നിലെത്തിയ അവർ പ്രതിഷേദസൂചകമായി കക്കയിറച്ചി വേവിച്ചു കഴിച്ചാണ് മടങ്ങിയത്.