ഇസ്‌ലാമാബാദ്:വിമാന റാഞ്ചികളായ മൂന്നുപേരുള്‍പ്പെടെ എട്ടുപേരെ പാക്കിസ്ഥാന്‍ തൂക്കിക്കൊന്നു. പാക്കിസ്ഥാന്‍ ഇന്റര്‍നാഷനലിന്റെ ഫോക്കര്‍ വിമാനം തട്ടിയെടുത്ത് ഇന്ത്യയിലിറക്കാന്‍ ശ്രമിച്ച ഷഹസവാര്‍, സബീര്‍, ഷബീര്‍ എന്നിവരെയാണ് തൂക്കിലേറ്റിയത്. 1998ലായിരുന്നു സംഭവം.
കറാച്ചിയില്‍ നിന്ന് ബലൂചിസ്ഥാനിലേക്ക് പുറപ്പെട്ട വിമാനം റാഞ്ചിയതായും ഇന്ത്യയിലേക്ക് വിടാന്‍ പൈലറ്റിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇന്ത്യയിലെത്തി എന്നു ഇവരെ തെറ്റിദ്ധരിപ്പിച്ച് പൈലറ്റ് വിമാനം പാക്കിസ്ഥാനിലെ ഹൈദരാബാദിലിറക്കി.
ഉടന്‍ തന്നെ മൂന്നുപേരെയും സുരക്ഷാ ജീവനക്കാര്‍ കീഴടക്കി. 30 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അതേവര്‍ഷം തന്നെ ഹൈദരാബാദിലെ കോടതി മൂന്നുപേരെയും വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
പെഷാവാറില്‍ 136 സ്‌കുള്‍ കുട്ടികളെ താലിബാന്‍ കൊലപ്പെടുത്തിയതോടെയാണ് വധശിക്ഷയ്ക്ക് പാക്കിസ്ഥാനില്‍ നിലവിലിരുന്ന മൊറട്ടോറിയം പിന്‍വലിച്ചത്.