യു ഡി എഫിന് ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പാണ് ഈ തിരച്ചടി. 2006 മുതലുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും യു ഡി എഫ് മികച്ച നേട്ടമുണ്ടാക്കിയിരുന്നു. കഴിഞ്ഞ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ 70 ശതമാനം സീറ്റുകളും യു ഡി എഫ് നേടിയിരുന്നു. ആ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ല എന്നത് സത്യമാണ്. ബി ജെ പിക്ക് വലിയ നേട്ടമൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലങ്കിലും അവര്‍ അവരുടെ സാന്നിധ്യം തെളിയിക്കാന്‍ കഴിഞ്ഞത് ഗൗരവതരമായി കാണണം. ഈ തിരിച്ചടിയെക്കുറിച്ച് വിശദമായ വിലയിരുത്തുകയും, വീഴ്ചകളെക്കുറിച്ച് ആഴത്തില്‍ പരിശോധിക്കുകയും വേണം. തൊലിപ്പുറത്തെ ചികല്‍സകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ല. ആഴത്തിലുള്ള ചികല്‍സയാണ് വേണ്ടത്. എല്ലാ നിലയിലുമുള്ള വിലയിരുത്തലും അതിനാവിശ്യമായ മാറ്റങ്ങളും വേണം. പരാജയത്തിന് കാരണമായ എല്ലാ ഘടകങ്ങളും വിലയിരുത്തിയും പരിശോധിച്ചും മാത്രമെ ഇനി മുന്നോട്ട് പോകാന്‍ കഴിയുകയുള്ളു. നേതൃതലത്തിലുള്ള മാറ്റങ്ങളെക്കുറിച്ച് പരിശോധിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ്.