NEWS15/05/2015

കാബൂള്‍:കൊല്ലപ്പെട്ടവരില്‍ കൊല്ലം,കൊച്ചി സ്വദേശികൾ

ayyo news service

കാബൂള്‍:പാലസ് ഗസ്റ്റ്ഹൗസിനു നേരെയുണ്ടായ താലിബാന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ടു മലയാളികളും. കൊല്ലം സ്വദേശിയായ ഡല്‍ഹി മലയാളി മാര്‍ത്ത ഫാരെല്‍, കൊച്ചി കടവന്ത്ര സ്വദേശി മാത്യു ജോര്‍ജ്, എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് ഇന്ത്യക്കാരുള്‍പ്പടെ 14 പേരാണ് കൊല്ലപ്പെട്ടത്. ഛണ്ഡിഗഡ് സ്വദേശി ആര്‍.കെ. ഭട്ടി, ആന്ധ്രാ സ്വദേശി സതീഷ് ചന്ദ്ര എന്നിവരാണ് കൊല്ലപ്പെട്ട മറ്റു ഇന്ത്യക്കാര്‍. അമേരിക്ക, ഇറ്റലി, കസഖ്സ്ഥാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാരും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു.

മധ്യകാബൂളിലെ  കലോല പുസ്ത മേഖലയിലെ പാര്‍ക്ക് പാലസ് അതിഥിമന്ദിരത്തില്‍ ഡിന്നറിനെത്തിയവരാണു കൊല്ലപ്പെട്ടത്. അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയത്തിനു സമീപമാണ് അതിഥിമന്ദിരം. കാബൂളിലെ ഇന്ത്യന്‍ അംബാസഡര്‍ അമര്‍ സിന്‍ഹയെയാണു താലിബാന്‍ ലക്ഷ്യമിട്ടതെന്നു റിപ്പോര്‍ട്ടുകളുണ്ട്.

കൊല്ലം സ്വദേശിയായ മാര്‍ത്ത ഫാരെല്‍ പാര്‍ട്ടിസിപ്പേറ്ററി റിസര്‍ച്ച് ഇന്‍ ഏഷ്യ (പിആര്‍ഐഎ) എന്ന സന്നദ്ധസംഘടനയുടെ ഡയറക്ടറാണ്. ശനിയാഴ്ച ഇന്ത്യയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു ഇവര്‍. ആഗാഖാന്‍ ട്രസ്റ്റ് നടത്തിയ പരിപാടിയില്‍ റിസോഴ്‌സ് ട്രെയിനറായി പോയതായിരുന്നു മാര്‍ത്ത

ഡല്‍ഹിയിലെ ചാര്‍ട്ടേഡ് അക്കൗണ്ട് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മാത്യു അഫ്ഗാന്‍ സര്‍ക്കാരിന്റെ വിദേശ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ഇന്റേണല്‍ ഓഡിറ്റിങ്ങിനായി നാലുവര്‍ഷം മുന്‍പാണു കാബൂളിലേക്കു പോയത്.ദീര്‍ഘകാലം അപ്പോളോ ടയേഴ്‌സ് ചീഫ് ഫിനാന്‍സ് മാനേജരായിരുന്നു മാത്യു ജോര്‍ജ്. കഴിഞ്ഞ ഡിസംബറില്‍ നാട്ടിലെത്തി മടങ്ങിയതായിരുന്നു.

ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയാണു വെടിവയ്പുണ്ടായത്. അഞ്ചുമണിക്കൂര്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടല്‍ തുടര്‍ന്നു. അതിഥിമന്ദിരത്തില്‍ കുടുങ്ങിയ അന്‍പതോളം പേരെ സേന രക്ഷപ്പെടുത്തി. സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു.

Views: 1313
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024