ന്യൂഡല്‍ഹി: ഐപിഎല്‍ കമന്റേറ്റര്‍മാരുടെ പാനലില്‍നിന്ന് പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗലയെ ഒഴിവാക്കി. കരാര്‍ അവസാനിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെയാണ് കമന്റേറ്റര്‍മാരുടെ പട്ടികയില്‍നിന്ന് ഭോഗലയെ പുറത്താക്കിയത്. സീസണ്‍ ഒമ്പതിന്റെ ലേല നടപടികളിലും പ്രചരണ വീഡിയോയിലും പങ്കെടുത്തിരുന്ന ഭോഗലയെ പെട്ടെന്ന് ബി സി സി ഐ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല.