തിരുവനന്തപുരം:ഇന്ന് (ആഗസ്റ്റ് 19) മുതല്‍ 26 വരെ സംസ്ഥാനത്ത് ഒരാഴ്ചക്കാലം കൈത്തറി വാരമായി ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൈത്തറി വസ്ത്രങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലകളില്‍ ആഘോഷപരിപാടികളും സംഘടിപ്പിക്കും. തെരഞ്ഞെടുത്ത കോളേജുകളില്‍ കൈത്തറി വേഷധാരണ മത്സരവും പൂക്കള മത്സരവും പ്രസംഗമത്സരവും കൈത്തറി രംഗത്തെ വിദഗ്ധരെ ആദരിക്കലും കൈത്തറി ഉല്പന്ന പ്രദര്‍ശന മേളകളും സംഘടിപ്പിച്ചിട്ടുണ്ട്.