ന്യുഡൽഹി:ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം രാഹുൽ ദ്രാവിഡിനെ ഇന്ത്യൻ അണ്ടെർ 19 ടീമിന്റെയും എ ടീമിന്റെയും കോച്ചാക്കാൻ സാധ്യത.
ബി സി സി ഐ യുടെ ഉപദേശക സമിതിയിലേക്ക് ദ്രാവിഡിനെ നിയമനം നല്കാത്തതിന് പകരമാണ് പുതിയ റോളിലേക്ക് ബോർഡ് ദ്രാവിഡിനെ പരിഗണിക്കുന്നത് എന്നാണു റിപ്പോർട്ടുകൾ. ഇന്നലെ മുന് താരങ്ങളായ സച്ചിൻ,ഗാംഗുലി,ലക്ഷ്മണ്‍ എന്നിവരെ ബി സി സി ഐ ഉപദേശക സമിതിയിലേക്ക് നിയമിച്ചിരുന്നു.
ഉപദേശക സമിതിയിലേക്ക് താത്പര്യം കാണിച്ചില്ലെന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വളര്ച്ചക്കുവേണ്ടി മറ്റു റോളുകൾ ഏറ്റെടുക്കാൻ തയ്യാറാണെന്നും അറിയിച്ചതിനാലാണ് ബോർഡ് ദ്രാവിഡിനെ ഒഴിവാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.