കോട്ടയം:തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്നു രാവിലെ ഏഴുമുതല്‍ ആരംഭിച്ച വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആലപ്പുഴയിലും തൃശൂരിലുമാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. ഇതുവരെ 25 ശതമാനം പോളിങ് രേഖപ്പെടുത്തി. കനത്ത മഴയെ അവഗണിച്ചും വോട്ടിങ്ങിനായി വിവിധ ഇടങ്ങളില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ്. .
വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. പത്തനംതിട്ട25, കോട്ടയം25, ആലപ്പുഴ28, എറണാകുളം23, തൃശൂര്‍28, പാലക്കാട്23, മലപ്പുറം15 എന്നിങ്ങനെയാണ് ജില്ലകളിലെ വോട്ടിങ് ശതമാനം,