മനാമ:ഒക്ടോബർ രണ്ട് മുതൽ വര്‍ധിപ്പിച്ച വിസ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ സൗദി സന്ദർശനത്തിന് ചെലവ് കൂടും. കഴിഞ്ഞമാസം മന്ത്രിസഭായോഗമാണ് ഫീസ് നിരക്ക് വര്‍ധിപ്പിച്ചത്. ഇതനുസരിച്ച് സന്ദര്‍ശനവിസയ്ക്ക് ആറുമാസത്തേക്ക് 3000 റിയാലും ഒരു വര്‍ഷത്തേക്ക് 5000 റിയാലും രണ്ടു വര്‍ഷത്തേക്ക് 8000 റിയാലുമാണ് പുതുക്കിയ നിരക്ക്. ട്രാന്‍സിസ്റ്റ് വിസയ്ക്ക് 300 റിയാലായും ഉയര്‍ത്തി.
രണ്ടുമാസത്തേക്ക് ഒരു യാത്രയ്ക്കുള്ള എക്‌സിറ്റ്, റീഎന്‍ട്രി വിസയ്ക്ക് 200 സൗദി റിയാലാണ് നല്‍കേണ്ടിവരിക. ഇഖാമ കാലാവധി കഴിയുന്നതുവരെ ഓരോ മാസത്തിലും 100 റിയാല്‍ നല്‍കണം. ആവര്‍ത്തിച്ച് ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവര്‍ക്ക് 2000 റിയാല്‍ വിസാ ഫീസും നല്‍കണം. ഇവ കൂടാതെ, വാഹന രജിസ്‌ട്രേഷന്‍ (ഇസ്തിമാറ), വാഹന ഉടമസ്ഥാവകാശം മാറ്റല്‍, ഗാതഗത നിയമ
ലംഘനം, വീട്ടുവേലക്കാരുടെ ഇഖാമ എടുക്കലും പുതുക്കലും, 193 ഇനങ്ങളുടെ
കസ്റ്റംസ് തീരുവ, കപ്പല്‍ തുറമുഖം, സ്വദേശികളുടെ പാസ്‌പോര്‍ട്ട് , മുനിസിപ്പല്‍ സേവനങ്ങൾ എന്നിവയുടെ
നിരക്കും
വര്‍ധിപ്പിച്ചിട്ടുണ്ട്.
ഏഴു സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി ഒക്ടോബര്‍ രണ്ടോടെ ആരംഭിക്കുന്ന ഹിജ്‌റ പുതുവര്‍ഷംമുതല്‍ ഉണ്ടാകില്ലെന്നാണ് സൂചന. ഈ ഫീസുകള്‍ നേരത്തെ വര്‍ധിപ്പിച്ചിരുന്നെങ്കിലും പകുതി നിരക്ക് സബ്‌സിഡിയായി സര്‍ക്കാര്‍ വഹിക്കുകയായിരുന്നു.