ന്യൂഡൽഹി: കോവിഡ് ലോക്ഡൌൺ കാലത്ത് ജനപ്രീതിയിൽ കുതിപ്പ് നടത്തുന്ന സൂം വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോം സുരക്ഷിതമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഉപയോക്താക്കളുടെ സുരക്ഷക്കായി ചില നിർദ്ദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. സൂമിൽ സുരക്ഷാപിഴവുകൾ ഉണ്ടെന്ന് കേന്ദ്ര സർക്കാരിന് കീഴിലുള്ള കംപ്യുട്ടർ എമർജൻസി റെസ്പോൺസ് ടീം മുന്നറിയിപ്പ് നൽകിയിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച സൂം വീഡിയോ കോണ്‍ഫറന്‍സിംഗിൽ പാലിക്കേണ്ട സുരക്ഷ നിർദേശങ്ങൾ
ഓരോ മീറ്റിംഗിനും പുതിയ ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഏർപ്പെടുത്തുക
മീറ്റിംഗ് റൂം പ്രവര്‍ത്തനക്ഷമമാക്കുക
ഹോസ്റ്റിന് മുമ്പ് മീറ്റിങ് ചേരാന്‍ അനുവദിക്കരുത്
ഹോസ്റ്റിങനു മാത്രം സ്‌ക്രീന്‍ പങ്കിടല്‍ അനുവദിക്കുക
നീക്കം ചെയ്ത പങ്കാളികളെ വീണ്ടും ചേരാന്‍ അനുവദിക്കരുത്
ഫയല്‍ കൈമാറ്റ ഓപ്ഷന്‍ നിര്ജീവമാക്കുക
പങ്കെടുക്കുന്നവരെല്ലാം ചേര്‍ന്നുകഴിഞ്ഞാല്‍ മീറ്റിംഗ് ലോക്ക് ചെയ്യുക
റെക്കോര്‍ഡിംഗ് അനുവദിക്കാതിരിക്കുക
മീറ്റിംഗ് അവസാനിപ്പിക്കുക (നിങ്ങള്‍ അഡ്മിനാണെങ്കില്‍ അത് ചെയ്തിരിക്കണം)
സൂം ബോംബിംഗ് ലൂടെ 500,000ത്തിലധികം സൂം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുകയും ഡാര്‍ക്ക് വെബില്‍ അവ വില്‍ക്കപ്പെടുകയും ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് ലോകരാജ്യങ്ങളിലെ സര്‍ക്കാരുകളെ ഇരുന്ന് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. തായ്‌വാന്‍ വ്യാപാരരംഗത്ത് സൂമിന് നിരോധനം ഏര്‍പ്പെടുത്തിയത് അടുത്തിടെയാണ്. ഗൂഗിള്‍ ഉള്‍പ്പെടെയുള്ള പല കമ്പനികളും സൂം ഉപയോഗിക്കുന്നതില്‍ നിന്ന് ജീവനക്കാരെ വിലക്കിയിരുന്നു.