തിരുവനന്തപുരം: ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്ത് സ്കൂട്ടര്‍-ബൈക്ക് വാങ്ങുമ്പോൾ ഹെൽമെറ്റ് സൗജന്യമായി ലഭിക്കും. ഇരുചക്രവാഹനങ്ങള്‍ വില്ക്കുമ്പോള് ഹെല്‍മറ്റ് സൗജന്യമായി നല്‍കണമെന്ന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം വാഹന നിര്‍മാതാക്കള്‍ അംഗീകരിച്ചു. വാഹന നിര്‍മാതാക്കളുടെ യോഗത്തിലാണ് തീരുമാനം.