ന്യൂഡല്‍ഹി: അസാധു നോട്ടുകള്‍ കൈവശംവയക്കുന്നത് കുറ്റകരമായേക്കും. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമം പ്രാബല്യത്തിലാകുന്നതോടെ അസാധു നോട്ട് കൈവശംവച്ചാല്‍ കുറഞ്ഞത് 50,000 രൂപയോ പിടിച്ചെടുക്കുന്ന തുകയുടെ അഞ്ച് മടങ്ങോ പിഴയൊടുക്കേണ്ടിവരും. അസാധുവായ 500, 1000 നോട്ടുകള്‍ 10 എണ്ണംവരെ കൈവശം സൂക്ഷിക്കാന്‍ അനുവദിക്കും. അസാധുനോട്ടുകള്‍ കൈവശംവയ്ക്കുകയോ ക്രയവിക്രയം നടത്തുകയോ ചെയ്യുന്നത് കുറ്റകരമാക്കാനാണ് കേന്ദ്ര നീക്കം. അസാധു നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി അവസാനിക്കുന്ന ഡിസംബര്‍ 30 നു ശേഷം പുതിയ നിയമം നിലവില്‍വരാം.