തിരുവനന്തപുരം: ദുരിതത്തി നിടയിലും ചില തെറ്റായ സംഗതികള്‍ നടക്കുന്നുണ്ടെന്നും അത്തരം പ്രവണതകളെ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. . ചിലര്‍ തെറ്റായ പ്രചാരണം നടത്തി ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇത് മൊത്തത്തില്‍ ദോഷം ചെയ്യുന്ന കാര്യമാണെന്നും ഭക്ഷ്യവസ്തുക്കളുടെ വില കയറ്റി വില്‍ക്കാനുള്ള ശ്രമം സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.