ന്യൂഡല്‍ഹി: വാര്‍ത്താ സമ്മേളനത്തിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് നേരേ ഷൂവേറ്. ഒറ്റ-ഇരട്ട വാഹന നിയന്ത്രണത്തിന്റെ രണ്ടാംഘട്ടം പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെ ഇയാള്‍ കാലില്‍ കിടന്ന ഷൂ കേജരിവാളിന് നേരെ എറിയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉടന്‍ തന്നെ ഇയാളെ അറസ്റ്റ് ചെയ്തു.
അഴിമതിക്കെതിരെയുള്ള കേജരിവാളിന്റെ പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ലെന്ന് ആരോപിച്ചാണ് ഷൂയെറിഞ്ഞത്.