NEWS24/05/2017

അടൂര്‍ ഗോപാലകൃഷ്ണന് ജെ.സി ഡാനിയല്‍ പുരസ്‌കാരം

ayyo news service
തിരുവനന്തപുരം: മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുളള 2016 ലെ ജെ.സി ഡാനിയല്‍ പുരസ്‌കാരത്തിന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്. സംവിധായകന്‍ കെ.ജി ജോര്‍ജ് ചെയര്‍മാനും, സംവിധായകരായ കമല്‍, ടി.കെ.രാജീവ് കുമാര്‍, ഫാസില്‍ എന്നിവര്‍ അംഗങ്ങളും, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് മെമ്പര്‍ സെക്രട്ടറിയുമായ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ഏകകണ്ഠമായാണ് അടൂരിനെ തിരഞ്ഞെടുത്തത്. തലശ്ശേരിയില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്‌കാരം നല്‍കും.
 


Views: 1469
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024