തിരുവനന്തപുരം:ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പിന് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് എന്ന് ഔദ്യോഗികമായി പുനര്‍നാമകരണം ചെയ്തു. ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി. ഉമ്മന്‍ചാണ്ടി പുനര്‍നാമകരണം നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ വിശ്വാസമര്‍പ്പിച്ച് ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം നിര്‍വ്വഹിച്ച് അംഗീകാരം നേടിയെടുക്കുക എന്നതാണ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് ചെയ്യേണ്ട കാര്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ അക്കൗണ്ടന്റ് ജനറലിന്റെ കീഴിലാണ് ഓഡിറ്റ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ കേരളത്തില്‍ പ്രത്യേക വകുപ്പ്തന്നെ ഉണ്ടെന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു.
സംസ്ഥാന ഓഡിറ്റ് വകുപ്പ് വിപുലീകരിക്കുമെന്നും 8863 ഓഫീസുകള്‍ ഓഡിറ്റ് ചെയ്യുന്ന വകുപ്പിന് മേജര്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്ന് നിലയില്‍ പരിഗണന ലഭിക്കുമെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ധനകാര്യമന്ത്രി കെ.എം.മാണി പറഞ്ഞു. ഗവണ്‍മെന്റ് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, ഉന്നതോദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നവര്‍ ചടങ്ങില്‍ സംബന്ധിച്ചു.