തിരുവനന്തപുരം: പൊതുസമൂഹത്തില്‍നിന്ന് അകന്നുനില്‍ക്കുന്നതോ, അകറ്റപ്പെട്ടു നിര്‍ത്തുന്നതോ
ആയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മുഖ്യധാരയില്‍ എത്തിക്കുന്നതിനുള്ള
സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി ഏപ്രില്‍ 28ന് അത്‌ലറ്റിക് മത്‌സരങ്ങള്‍ സംഘടിപ്പിക്കുന്നു. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന അത്‌ലറ്റിക്‌സ് മീറ്റില്‍ 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍ ഓട്ടം, 4 X 400 മീറ്റര്‍ റിലേ, ഷോട്ട്പുട്ട്, ലോംഗ് ജമ്പ് എന്നീ ഇനങ്ങളിലാണ് മത്‌സരങ്ങള്‍.
മത്‌സരങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ രക്ഷാധികാരിയായി സംഘാടകസമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. വ്യവസായകായിക വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, സഹകരണദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, മേയര്‍ വി.കെ. പ്രശാന്ത് എന്നിവര്‍ രക്ഷാധികാരികളായുള്ള സമിതിയുടെ ചെയര്‍മാന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസനും കണ്‍വീനര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡി. മോഹനനുമാണ്.