NEWS15/04/2007

വാളയാര്‍ ചെക്ക്‌പോസ്റ്റിലെ ചരക്ക്‌ലോറി സമരം പിന്‍വലിച്ചു

ayyo news service
തിരു:വാളയാര്‍ ചെക്ക്‌പോസ്റ്റിലെ ചരക്ക്‌ലോറി സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ സമരക്കാരുമായി തിരുവനന്തപുരത്തു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ചെക്ക്‌പോസ്റ്റില്‍ നിലവിലുള്ള കൗണ്ടറുകളുടെ എണ്ണം 14 ആയി വര്‍ദ്ധിപ്പിക്കും. ഇവ 24 മണിക്കൂറും തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തും. കൗണ്ടറുകളില്‍ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും. വാഹനപരിശോധനയ്ക്ക് ഗുജറാത്ത് മാതൃകയില്‍ സ്‌കാനറുകള്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കും. ചെക്ക്‌പോസ്റ്റിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് നാലാഴ്ചയ്ക്കുള്ളില്‍ 12 ലക്ഷം രൂപ ചെലവില്‍ സ്ഥിരം സംവിധാനമുണ്ടാക്കും. വാളയാറില്‍ ചരക്ക് നീക്കം നിരീക്ഷിക്കുന്നതിന് സി.സി.ടി.വി. സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും.

അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് 30 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തതിനാല്‍ മുടങ്ങിക്കിടക്കുകയാണ്. അഡ്വക്കേറ്റ് ജനറലുമായി ബന്ധപ്പെട്ട് ഈ കേസില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ ശ്രമം നടത്തും.

200 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യത്തില്‍ സര്‍വീസ് റോഡ് വികസിപ്പിക്കുവാന്‍ നാഷണല്‍ ഹൈവേ അഥോറിറ്റിക്ക് ആവശ്യമായ പണം നല്‍കും. ഇടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. വാളയാറിലെ സര്‍ക്കാര്‍ വെയ്ബ്രിഡ്ജ് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തും. യോഗതീരുമാനങ്ങള്‍ നടപ്പാക്കുന്നതിലെ പുരോഗതി മൂന്ന് മാസത്തിലൊരിക്കല്‍ വിലയിരുത്തുമെന്നും യോഗത്തില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കി. ധനമന്ത്രി കെ.എം. മാണി, ഉന്നതോദ്യോഗസ്ഥര്‍, സമരസമിതി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

Views: 1290
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024