NEWS15/04/2002

ആരോഗ്യമന്ത്രി സന്ദര്‍ശിച്ചു

ayyo news service

തിരു:കന്യാകുളങ്ങര തേക്കട മാടന്‍ തമ്പുരാന്‍ ക്ഷേത്രത്തില്‍ അന്നദാനത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി, എസ്.എ.ടി ആശുപത്രി തുടങ്ങി വിവിധ ആശുപത്രികളിലായി അസുഖബാധിതര്‍ക്ക് സമയബന്ധിതമായി ചികിത്സ ലഭ്യമാക്കാനാവശ്യമായ എല്ലാവിധ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയതായി മന്ത്രി അറിയിച്ചു.

ആവശ്യമായ മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധയിലേക്ക് നയിച്ച കാരണങ്ങള്‍ പരിശോധിക്കും. 81ഓളം പേരെയാണ് വൈകുന്നേരം അഞ്ച്മണിയോടെ മെഡിക്കല്‍ കോളേജിലും എസ്.എ.ടി.യിലുമായി പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ല.

മന്ത്രിയോടൊപ്പം പാലോട് രവി എം.എല്‍.എ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എം. സിറാബുദ്ദീന്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ. മോഹന്‍ദാസ് എന്നിവരുമുണ്ടായിരുന്നു


Views: 1287
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024