ന്യൂഡല്‍ഹി:പണം എത്ര കിട്ടിയാലും മതിയാവില്ല അതുപോലെ തന്നെയാണ് സ്വർണവും. അധിക പണത്തിനു കടിഞ്ഞാണിട്ട കേന്ദ്ര സർക്കാർ സ്വർണ സമ്പാദ്യത്തിനു നിയത്രണം ഏർപ്പെടുത്തിപ്പോയിരിക്കുകയാണ്. വിവാഹിതരായ സ്ത്രീകള്‍ക്ക് 62.5 (500 ഗ്രാം) പവന്‍, അവിവാഹിതകള്‍ക്ക് 31 പവന്‍(250 ഗ്രാം), കുടുംബത്തിലെ പുരുഷ അംഗത്തിന് പന്ത്രണ്ടര പവന്‍(100 ഗ്രാം) എന്ന വിധത്തിലാണ് സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശ പരിധി നിശ്ചയിച്ചത്.
കുടുംബപരമായി ലഭിച്ചതും നിയമപരമായ രീതിയില്‍ വാങ്ങിയതുമായ സ്വര്‍ണം സൂക്ഷിക്കാന്‍ അവകാശം നല്‍കുമെന്നും പറയുന്നു. സമ്പാദ്യത്തിന്റെ ഉറവിടം വിശദീകരിക്കാന്‍ കഴിയണം. സ്വര്‍ണം സമ്പാദ്യമായി സൂക്ഷിക്കാനുള്ള പരിധി നിശ്ചയിച്ച്
കേന്ദ്രസര്‍ക്കാര്‍. ആദായനികുതി നിയമ (രണ്ടാം ഭേദഗതി) ബില്ലിന്റെ
സാഹചര്യത്തില്‍ നല്‍കുന്ന വിശദീകരണമായാണ് ഇക്കാര്യം അറിയിച്ചത്.
ആദായനികുതി അധികൃതര്‍ നടത്തുന്ന പരിശോധനകളില്‍ അനധികൃത സ്വര്‍ണം പിടികൂടിയാലും ബില്‍ പ്രകാരമുള്ള നികുതിയും പിഴയും അടയ്‌ക്കേണ്ടിവരും. നിലവിലുള്ള നിയമപ്രകാരം അനധികൃത നിക്ഷേപത്തിന് 60 ശതമാനം നികുതിയും 25 ശതമാനം സെസും നല്‍കണം.
പണത്തിനുപുറമെയുള്ള ആസ്തികളും അനധികൃതനിക്ഷേപത്തിന്റെ പരിധിയില്‍ വരുമെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. സ്വര്‍ണം ഇതര ആസ്തികളുടെ പരിധിയില്‍ പരിഗണിക്കും. കാര്‍ഷികവരുമാനം, കുടുംബസമ്പാദ്യം, പാരമ്പര്യസ്വത്ത് എന്നിവ വഴി ആര്‍ജിക്കുന്ന സ്വര്‍ണത്തിന് നിയമപരമായ സംരക്ഷണം ലഭിക്കും.