NEWS03/11/2015

മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ബൂത്തുകളില്‍ സുരക്ഷ ശക്തമാക്കും

ayyo news service
മലപ്പുറം:അഞ്ചിന് രണ്ടാംഘട്ട തെരഞ്ഞെടുപ്പു നടക്കുന്ന ജില്ലയിലെ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന  49 ബൂത്തുകളില്‍ 157 സായുധ സേന സുരക്ഷയൊരുക്കും. എട്ട് എസ്.ഐമാര്‍. ഒരു സി.ഐ. എന്നിവര്‍ക്ക് കീഴില്‍ 148 സായുധ പോലീസാണ് സുരക്ഷയൊരുക്കുക.

എ.ആര്‍ ബറ്റാലിയനില്‍ നിന്നുള്ള പ്രത്യേക ഭൗത്യസേന നിലമ്പൂര്‍ സി.ഐ മുമ്പാകെയെത്തി ചുമതല എറ്റെടുത്തു. ഇതിന് മുന്നോടിയായി ദക്ഷിണ മേഖലാ എ.ഡി.ജി.പി. എന്‍. ശങ്കര്‍ റെഡ്ഡി, ജില്ലാ പൊലീസ് മേധാവി ദേബേശ് കുമാര്‍ ബഹ്‌റ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

നിലമ്പൂര്‍ മേഖലയിലെ തമ്പുരാട്ടിക്കല്ല്, തണ്ണിക്കടവ്, മദ്ദളപ്പാറ, മരുത വേങ്ങാപ്പാടം, വെണ്ടക്കംപൊട്ടി, മണലഴപ്പാടം, വെള്ളക്കട്ട, പൂവ്വത്തില്‍പൊയില്‍, പൂളപ്പാടം, ശാന്തിഗ്രാം, മുറംതൂക്കി തുടങ്ങിയ മേഖലകളിലെ ബൂത്തുകളില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളായാണ് കണക്കാക്കുന്നത്. ഇവിടങ്ങളില്‍ ഓരോ ബൂത്തിനും ഒന്നിലധികം സായുധ സേനയുണ്ടാകും.
 


Views: 1542
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024