തിരുവനന്തപുരം:ഡോക്ടറുടെ സസ്പെണ്ടിൽ പ്രതിഷേദിച്ച് മിന്നൽ പണിമുടക്ക് നടത്തിയ ജനറൽ ആശുപത്രിയിലെ ഡോക്ടര്മാരും മാധ്യമപ്രവര്ത്ത്കരും തമ്മിലുള്ള പ്രക്ഷുബ്ധ രംഗങ്ങൾക്ക് ഡി എച്ച് എസ് സാക്ഷ്യം വഹിച്ചത്. നിരാലംബരായ രോഗികളെ കഷ്ടത്തിലാക്കി പണിമുടക്കിയ ഡോക്ടർമാർ ഡി എച്ച് എസ് കോണ്‍ഫെരൻസ്‌റൂമിൽ ആരോഗ്യ വകുപ്പ് തലവൻ ഡോ.ആർ.രമേഷിനെ മണിക്കൂറുകൾ തടഞ്ഞു വച്ച് സമരം ചെയ്യുന്നതറിഞ്ഞു, അവിടേക്ക് പ്രവേശിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ തടയുകയും അസഭ്യം പറയുകയും ആക്രമിക്കാൻ മുതിര്ന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
മാധ്യമ പ്രവർത്തകർ പ്രതികരിച്ചപ്പോൾ ഡി എച്ച് എസ് അങ്കണം സംഘർഷ അവസ്ഥയിലായി. സംഭവം അറിഞ്ഞു കൂടുതൽ മാധ്യമ പ്രവർത്തകർ വന്നുകൊണ്ടിരുന്നു . ഈ ഘട്ടത്തിൽ സിറ്റി പോലിസ് കമ്മിഷണറുടെ നെത്രിത്വത്ത്തിൽ പോലിസ് സംഘം എത്തി നിലയുറപ്പിച്ചതിനാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായില്ല. സഹപ്രവര്ത്തകന്റെ വേർപാടിൽ ദുഖാർത്തരായ മാധ്യമ സുഹൃത്തുക്കൾ ഡോ.അയിഷയുടെ സസ്പെൻഡ് പിനവലിച്ചുകൊണ്ട് ഹാളിനകത്ത് നിന്ന് ഡോക്ടർമാർ പുറത്തിറങ്ങില്ലെന്നും തങ്ങൾ പിരിഞ്ഞുപോകില്ലെന്നും ശഠിച്ചു. തുടർന്ന് ഗദ്യന്തരമില്ലാതെ പോലിസ് കമ്മിഷണർക്ക് പ്രശ്നപരിഹാരത്തിനായി ഡോ അയിഷയെയും മറ്റു ഡോക്ടര്മാരെയും അറസ്റ്റുചെയ്തു നീക്കേണ്ടിവന്നു. ഇതിനിടെ ബിജെപി പ്രവര്ത്തകരും പ്രതിഷേധവുമായെത്തിയിരുന്നു.
രാവിലെ 9.30 ക്ക് പണിമുടക്കിയ ഡോക്ടർമാർ ആശുപത്രിയിലെ ഒ പി കഴിയുന്ന കൃത്യം1മണിവരെ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാതെ സമരം ചെയ്തത് ജനാദ്രോഹമായിരുന്നു. ഡോക്ടര്‍മാര്‍ സമരം നടത്തിയത് മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണെന്നും
അതിനാല്‍ തന്നെ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ സാധിച്ചില്ലെന്നും ആരോഗ്യ
വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം മാതൃഭൂമി ന്യുസ് ക്യാമറാമാൻ റെജിമോൻ(32)മരിച്ചത് ചികിത്സാപിഴവ് മൂലമാനെന്നരോപിച്ചു സസ്പെൻഡ് ചെയ്ത ഡോ.അയിഷയെ തിരിച്ചെടുക്കണമെന്ന് ആവിശ്യപ്പെട്ടായിരുന്നു കെ ജി എം ഒ യുടെ ആഭിമുഖ്യത്തിൽ ഡോക്ടർ സമരം നടത്തിയത്. പോസ്റ്റു മോര്ട്ടത്ത്തിനു ശേഷം ഇന്നലെ രണ്ടുമണിക്ക് പ്രസ് ക്ലബ്ബിൽ പോതുദര്ശനത്തിനുവച്ച റെജിമോന്റെ മൃതദേഹത്തിൽ മന്ത്രി കെ ബാബു പുഷ്പാഞ്ജലി അര്പ്പിച്ചു.
ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ തളര്‍ച്ച ബാധിച്ചാണ് റജിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിത്. എന്നാല്‍ റജിക്ക് കാര്യമായ ചികിത്സ കിട്ടിയില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അയിഷ ഇ.സി.ജി.യും രക്തപരിശോധനയും നടത്താന്‍ നിര്‍ദേശിച്ചു. പരിശോധനയില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറവാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രിപ്പ് നല്‍കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. ഒരു മണിക്കൂറിന് ശേഷം ശരീരം തളരുന്നതായി കണ്ട സുഹൃത്തുക്കള്‍ ഡോക്ടറെ വിവരമറിയിച്ചു. ഡോക്ടര്‍ എത്തി ഇഞ്ചക്ഷന്‍ നല്‍കിയതോടെ മരണം സംഭവിച്ചു.മരണകാരണം അന്വേഷിച്ച ബന്ധുക്കളോടും സുഹൃത്തുക്കളോടും ഡോക്ടര്‍ അപമര്യാദയായി പെരുമാറി. ഇവര്‍ക്കുനേരെ കൈയിലിരുന്ന കുറിപ്പ് വലിച്ചെറിഞ്ഞതായി ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. റജിമോന്റെ മരണവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഡി.എം.ഒയും ഡി.എച്ച്. എസും ആസ്പത്രിയില്‍ സന്ദര്‍ശനം നടത്തുകയും അന്വേഷണ വിധേയമായി ഡോക്ടര്‍ അയിഷയെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.