ന്യൂഡല്‍ഹി: ബെല്‍ജിയന്‍ നഗരമായ ബ്രസ്സല്‍സിലുണ്ടായ സ്ഫോടനത്തിനിടെ ഇന്‍ഫോസിസ് ജീവനക്കാരനെ കാണാതായി. ഇയാള്‍ക്കുവേണ്ടി അന്വേഷണം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. രാഘവേന്ദ്ര ഗണേശ് എന്നയാളെയാണ് കാണാതായത്. ഇയാളെ കണ്ടെത്താന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായി സുഷമ പറഞ്ഞു. ബെല്‍ജിയന്‍ അംബാസഡര്‍ മഞ്ജീവ് പുരിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായും സുഷമ വ്യക്തമാക്കി.
വിമാനത്താവളത്തിലെ സ്ഫോടനത്തില്‍ പരിക്കേറ്റ രണ്ട് ജെറ്റ് എയര്‍വെയ്സ് ജോലിക്കാര്‍ സുഖം പ്രാപിച്ചുവരികയാണ്. വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ഹോട്ടല്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.