ഡോ.ബി ഗോവിന്ദന്‍, ഡോ:വി.കെ രാധാകൃഷ്ണന്‍
തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ 2017 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ട്രസ്റ്റിന്റെ 4-ാ മത് ഗണേശ പുരസ്‌കാരത്തിന് ഭീമാ ഫൗണ്ടേഷന്‍ ചെയര്‍മാനും ഭീമാ ജ്യൂവലറി മാനേജിംഗ് ഡയറക്ടറുമായ ഡോ.ബി ഗോവിന്ദന്‍ (ഭീമാ ഗോവിന്ദന്‍) അര്‍ഹനായി. വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുമ്പോഴും സാമൂഹിക പ്രതിബദ്ധതയോടെ ഭീമാ ഫൗണ്ടേഷന്‍ സ്ഥാപിച്ച് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളും, 2017 ല്‍ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് സ്വയംരക്ഷാ പരിശീലനം നല്‍കിയതിന് ലഭിച്ച ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും പരിഗണിച്ചാണ് പുരസ്‌കാരം. 51,000/- രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മുന്‍ ട്രസ്റ്റ്ക ണ്‍വീനര്‍ മിന്നല്‍ പരമശിവന്‍ നായരുടെ പേരിലുള്ള പുരസ്‌കാരം ഡോ:വി.കെ രാധാകൃഷ്ണന് സമ്മാനിക്കും. ചങ്ങനാശ്ശേരി, സി.എന്‍.കെ ആശുപത്രി ഉടമയും വേള്‍ഡ് അസോസിയേഷന്‍ ഫോര്‍ സൈക്കോ സോഷ്യല്‍ റിഹാബിലിറ്റേഷന്‍ വൈസ് പ്രസിഡന്റുമായ അദ്ദേഹത്തിന്റെ ജീവകാരുണ്യ രംഗത്തെ സംഭാവനകള്‍ മാനിച്ചാണ് പുരസ്കാരം. 31,000/- രൂപയും ശില്പവും പ്രശസ്തിപത്രവും ആണ് പുരസ്കാരം.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുവേണ്ടി തലമുറകളായി ഓണവില്ല് നിര്‍മ്മിച്ച് സമര്‍പ്പിക്കുന്ന വിളയില്‍ വീട് മൂത്താചാരി കുടുംബം (ഓണവില്ല് കുടുംബം), ഗണേശോത്സവ ട്രസ്റ്റും ജാനകി മെമ്മോറിയല്‍ ട്രസ്റ്റും ഏര്‍പ്പെടുത്തിയ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹരായി. 21,000/- രൂപയും പ്രശസ്തിപത്രവും ആണ് പുരസ്‌കാരം. അവാര്‍ഡു കമ്മിറ്റി അംഗങ്ങളായ ഡോ:ജി. മാധവന്‍നായര്‍, ഭരത് ഭൂഷന്‍ ഐ.എ.എസ്, സൂര്യാകൃഷ്ണമൂര്‍ത്തി, ഡോ:ബാബുപോള്‍ ഐ.എ.എസ്, ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 28 ന് ഗണേശോത്സവത്തിന്റെ സമാപനം കുറിച്ചുകൊണ്ട് കിഴക്കേക്കോട്ടയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.