കോട്ടയം: ലിസ്യു മഠത്തിലെ സിസ്റ്റർ അമലയെ
തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് കാസർകോട് സ്വദേശി സതീഷ് ബാബുവെന്ന് പൊലീസ്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. മഠങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ നടത്തുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. കൂലിത്തല്ലും മോഷണവുമാണ് പ്രധാനതൊഴിൽ. കോൺവെന്റുകൾ കേന്ദ്രീകരിച്ചാണ്
മോഷണങ്ങൾ കൂടുതലും.
കൊലപാതകത്തിന് ശേഷം അന്വേഷണത്തിന്റെ ആദ്യ മണിക്കൂറുകളില്‍ പ്രതി പാലായില്‍ തന്നെയുണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് ബോധ്യമായി. പിന്നീട് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ തിരുവല്ലയില്‍ കണ്ടെത്തിയിരുന്നു.