സന്നിധാനം: ശബരിമല
മേല്‍ശാന്തിയായി കോട്ടയം അയര്‍ക്കുന്നം കാരയ്ക്കാട്ട് ഇല്ലത്തില്‍ എസ്.ഇ. ശങ്കരന്
നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി മാളികപ്പുറത്ത് ഇ.എസ് ഉണ്ണിക്കൃഷ്ണന്
നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു. സന്നിധാനത്ത് ഞായറാഴ്ച രാവിലെ
ഉഷപൂജയ്ക്ക് ശേഷം നറുക്കെടുപ്പിലാണ് പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തത്.
നിലവില്‍ ബാംഗ്ലൂര്‍ ജാലഹള്ളി ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ
മേല്‍ശാന്തിയാണ് ശങ്കരന് നമ്പൂതിരി. ഉണ്ണിക്കൃഷ്ണന്
നമ്പൂതിരി
തൃശൂര്‍ തെക്കുംകര സ്വദേശിയാണ് . വൃശ്ചികം
ഒന്നുമുതല്‍ അടുത്ത ഒരു വര്‍ഷത്തേക്കാണ് നിയമനം .
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി.ഗോവിന്ദന് നായര്‍, അംഗങ്ങളായ
സുഭാഷ് വാസു, പി.കെ.കുമാരന് എന്നിവര്‍ അയ്യപ്പസന്നിധിയില്‍ നടക്കുന്ന
നറുക്കെടുപ്പിന് നേതൃത്വം നല്കി .