തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ നഗരം സ്ത്രീ സാഗരം ആയിക്കഴിഞ്ഞു. ദേവിക്ക് പൊങ്കാല അർപ്പിക്കുന്നതിനു നഗരത്തിൽ സ്ഥലം കണ്ടെത്തി ഒരടുപ്പു കൂട്ടുവാൻ സ്ത്രീ ജനങ്ങൾ പൊങ്കാല സാധനങ്ങളുമായി ഒഴുകിയെത്തുകയാണ്. ആ ഒഴുക്കിനിടയിലും കാർണങ്ങൾക്ക് ആനന്ദമായി മണിപ്പാട്ടും ഒഴുകുകയാണ്. നഗരത്തിൽ വിവിധ സംഘടനകൾ മുക്കിനു മുക്കിനു ആഘോഷമൊരുക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച സ്പീക്കറുകളിൽ നിന്ന് കൂടുതലും ഒഴുകുന്നത് കലാഭവൻ മണിയുടെ ഭക്തിപ്പാട്ടും സിനിമാഗാനവും നടൻ പാട്ടുമാണ്. ചില സംഘടനകൾ ഭക്തരുടെ ആനന്ദത്തിനായി അവതരിപ്പിക്കുന്ന കാരെക്ക ഗാനമേളയിലും കൂടുതലും പാടുന്നത് മണിയുടെ പാട്ടുതന്നെ. അവസാനം മണി പാടിയ 'മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ'യാണ് കൂടുതലും കേൾക്കുന്നത്. ഒന്നാം സ്മരണദിനം ഇക്കഴിഞ്ഞ ആറിന് കടന്നുപോയ മണിയെ പാട്ടുകളിലൂടെ കേരളം വീണ്ടും ഓർക്കുന്ന ഒരു മുഹുർത്തുവുമാകുകയാണ് ആറ്റുകാൽ പൊങ്കാല.