കൊച്ചി: കോണ്‍ഗ്രസിനുള്ളില്‍ സ്ഥാനാര്‍ഥി നിര്ണയയവുമായി രൂപപ്പെട്ട പ്രതിസന്ധി തുടരുന്നതിനിടെ സ്ഥാനാര്ഥിക പട്ടിക ഇന്നുതന്നെ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചര്‍ച്ച പൂര്‍ത്തിയായി. സ്ഥാനാര്‍ഥി പട്ടിക വന്നതിനു ശേഷം പ്രതികരിക്കാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍, സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ തൃപ്തനാണോ എന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഒരാഴ്ചയോളം നീണ്ട കൂടിയാലോചനകള്‍ക്കു ശേഷം ഡല്‍ഹിയില്‍ നിന്നും മടങ്ങിവന്ന മുഖ്യമന്ത്രി നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
വിമാനത്താവളത്തില്‍ കാത്തുനിന്ന എ ഗ്രൂപ്പ് നേതാക്കളായ കെ.സി.ജോസഫ്, കെ.ബാബു, ബെന്നി ബഹനാന്, ഡൊമനിക് പ്രസന്റേഷന് എന്നിവരുമായി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി. എന്നാല്‍, ഗ്രൂപ്പ് നേതാക്കളുടെ പ്രത്യേക യോഗമല്ല നടന്നതെന്നും അവരെ കാണുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.