തിരുവനന്തപുരം: തലസ്ഥാനത്ത് ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി (പി.എല്‍.സി) യോഗത്തില്‍ തോട്ടം തൊഴിലാളികളുടെ വേതന വര്‍ധന സംബന്ധിച്ച തീരുമാനമായില്ല. തോട്ടം ഉടമകള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ തൊഴിലാളി യൂണിയനുകള്‍ തള്ളിയതോടെ യോഗം പിരിഞ്ഞു. ബുധനാഴ്ച വീണ്ടും യോഗം ചേരും. യോഗം തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തില്‍ സമരം തുടരുമെന്ന് തൊഴിലാളി സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
വേതനം 500 രൂപയായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാറില്‍ 'പൊമ്പിളൈ ഒരുമ' പ്രവര്‍ത്തകരും സംയുക്ത ട്രേഡ് യൂണിയനും നിരാഹാര സമരും തുടരുകയാണ്.