പാരീസ്: പോര്‍ച്ചുഗല്‍ യൂറോ കപ്പ് ഫൈനലില്‍ കടന്നു. സെമിയില്‍ വെയ്ല്‍സിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് പോര്‍ച്ചുഗല്‍ യൂറോ കപ്പ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹെഡറിലൂടെ ഗോൾ നേടുകയും നാനിയുടെ ഗോളിന് വഴി വയ്ക്കുകയും ചെയ്ത കളിമികവാണ് രാജ്യത്തെ ഫൈനലിലെത്തിച്ചത്.
ഗോള്‍ രഹിതമായ ആദ്യപകുതിക്കു ശേഷമായിരുന്നു രണ്ടു ഗോളുകളും. റൊണാള്‍ഡോ കളിയുടെ 50-ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെയായിരുന്നു ഗോള്‍ നേടിയത്. യൂറോ കപ്പിലെ തന്റെ ഒന്‍പതാം ഗോളാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. ഇതോടെ ഫ്രാന്‍സിന്റെ ഇതിഹാസതാരം മിഷേല്‍ പ്ലാറ്റിനിയുടെ റിക്കാര്‍ഡിനൊപ്പമെത്തി ക്രിസ്റ്റ്യാനോ. നാനിയുടെ ഗോളിനും റൊണാള്‍ഡോയാണ് വഴിവച്ചത്. റൊണാള്‍ഡോയുടെ ക്രോസ്സാണ് നാനി ഗോളാക്കിയത്.